ദുബായി: വാടകയ്ക്ക് നല്‍കിയ കെട്ടിടം വാടകക്കാരന്‍ മറ്റൊരാള്‍ക്ക് മേല്‍വാടകയ്ക്ക് കൊടുത്താല്‍ അക്കാരണം കൊണ്ടുതന്നെ ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയും.
മലയാളികളായ പ്രവാസികള്‍ നിരവധിപേര്‍ തനിക്ക് വാടകയ്ക്ക് കിട്ടിയ കെട്ടിടം മറുകരാറെഴുതി നല്‍കുന്ന പ്രവണത ഏറെയുണ്ട് ദുബായിയില്‍. ഇത്തരക്കാര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കാര്യം ശ്രദ്ധിക്കുക.
2008 ലെ വാടകക്കരാര്‍ ഭേദഗതി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 25 -ല്‍ ഇക്കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഉടമസ്ഥന്റെ രേഖാമൂലമുള്ള മുന്‍കൂട്ടിയുള്ള അനുമതിയുണ്ടെങ്കില്‍ മാത്രമേ കരാറുകാരന് കെട്ടിടത്തില്‍ പണം ഈടാക്കിക്കൊണ്ട് മറ്റൊരാളെ താമസിപ്പിക്കുകയോ മറ്റൊരാള്‍ക്ക് കെട്ടിടം മറുപാട്ടത്തിന് നല്‍കാനോ കഴിയൂ. അല്ലാത്ത പക്ഷം നോട്ടറി അറ്റസ്റ്റ് ചെയ്‌തോ രജിസ്‌റ്റേഡ് തപാല്‍ വഴിയോ നോട്ടീസ് അയച്ച് ഉടമയ്ക്ക് വാടകക്കാരനെ ഒഴിപ്പിക്കാനാകുമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
Post Your Comments