Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ: ടെണ്ടർ വിളിക്കാൻ തീരുമാനിച്ചു

തിരുവനന്തപുരം: വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാന സർക്കാർ. ഇതിനായി ടെണ്ടർ വിളിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ബെറ്റ് ലീസ് വ്യവസ്ഥയിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തിരുന്നത്. കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി ടെണ്ടർ വിളിച്ചിരുന്നു. ചിപ്പ്‌സൻ എയർവേഴ്‌സ് എന്ന കമ്പനിക്കാണ് അന്ന് ടെണ്ടർ ലഭിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ വിവാദവും കാരണം അന്ന് കരാർ ഉറപ്പിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപറ്റർ വാടക്കെടുക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് കരാർ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്.

Read Also: ലീലയെ കുത്തിയത് 16 തവണ, സ്ഥലത്ത് നിന്നും മാറാതെ കാമുകൻ: പ്രതിയുടെ അടുത്തേക്ക് പോകാൻ ഭയന്ന് ദൃക്‌സാക്ഷികൾ

ഇപ്പോഴും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. എന്നാൽ, വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. സർക്കാർ ആദ്യം ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത് മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ്. പവൻ ഹൻസ് എന്ന കമ്പനിയുമായാണ് സർക്കാർ ആദ്യ കരാറിൽ ഒപ്പുവെച്ചത്.

Read Also: ഇൻസ്റ്റഗ്രാം ചതിച്ചു, കാമുകന്റെ പ്രായം 22, കാമുകി 22 വയസ്സുകാരന്റെ അമ്മ; നേരിട്ട് കണ്ടപ്പോൾ അലമുറയിട്ടുകരഞ്ഞ് കാമുകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button