Latest NewsNewsIndia

കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിക്കൊല്ലണമോ വേണ്ടയോ എന്ന തീരുമാനത്തിലുറച്ച് പാക്കിസ്ഥാന്‍

ഇസ്‍ലാമാബാദ്: ഇന്ത്യൻ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതി ഇടപെടലിനെതിരെ വിമർശനുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റുമെന്ന തീരുമാനത്തിലുറച്ചെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹേഗിലെ രാജ്യാന്തര കോടതിക്ക് ഇത്തരത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും ഉത്തരവ് അംഗീകരിക്കില്ലെന്നാണു പാക്കിസ്ഥാന്റെ വാദം. വധശിക്ഷ സ്റ്റേ ചെയ്ത രാജ്യന്തരകോടതി നടപടിക്കെതിരേ ശക്തമായ നിലപാടെടുക്കാനാണ് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

ഓരോ രാജ്യത്തിനും സുരക്ഷാസംബന്ധമായ വിഷയങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ ജാദവിന്റെ പാക്ക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തി ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും പാക്കിസ്ഥാന്‍ അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

രാജ്യത്തു നടക്കുന്ന ‘ഭരണകൂട ഭീകരത’യിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യ ജാദവിന്റെ വധശിക്ഷയെ ഉപയോഗിക്കുകയാണെന്നു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിധി തള്ളിയ പാക്ക് മാധ്യമങ്ങൾ പാക്കിസ്ഥാനുമേൽ രാജ്യാന്തരക്കോടതിക്ക് അധികാരമില്ലെന്നും വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button