
റോത്തക് : ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് പ്രസ്താവന നടത്തിയ യോഗ ഗുരു ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. ഭാരത് മാതാ കി ജയ് വിളിക്കാത്ത നൂറുകണക്കിന് പേരുടെ തല കൊയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ സംഭവത്തില്‍ രാംദേവിനെതിരെ നപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മന്ത്രിയുമായ സുഭാഷ് ബത്രയാണ് കോടതിയെ സമീപിച്ചത്.
നേരത്തെ രാംദേവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ രാംദേവിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഹരിയാനയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments