ന്യൂഡല്‍ഹി: പതഞ്ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പതഞ്ജലി. പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കളായ ഡാബർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് വിലക്ക്. ച്യവനപ്രാശത്തിന്റെ പരസ്യത്തിലെ സമാനത ചൂണ്ടികാട്ടിയിരുന്നു ഡാബർ പരാതി നൽകിയത്. ഇടക്കാല ഉത്തരവാണ് ഹെെക്കോടതി നൽകിയത്. സെപ്തംബര്‍ 26ന് കേസ് വീണ്ടും പരിഗണിക്കും വരെ പരസ്യം ഒഴിവാക്കണമെന്നാണ് നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് സൈനിക ക്യാന്‍റിനുകളില്‍ നേരത്തെ നിരോധിച്ചിരുന്നു.
Post Your Comments