ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കും. കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരമുള്ള സ്വദേശി വസ്ത്രങ്ങൾ അടുത്ത വർഷം മുതൽ വിതരണത്തിനെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാബാ രാംദേവ് വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കുമായി വിതരണത്തിനെത്തുന്ന പുതിയ ബ്രാൻഡിലൂടെ ആദ്യവർഷം 5,000 കോടിയുടെ ബിസിനസ് നേടാനാകുമെന്നാണ് പതഞ്ജലിയുടെ പ്രതീക്ഷ.
ഇപ്പോഴത്തെ വിവരങ്ങളനുസരിച്ച് പരിധാൻ എന്ന ബ്രാൻഡിലായിരിക്കും പതഞ്ജലിയുടെ വസ്ത്രങ്ങളെത്തുക. പരിധാൻ ബ്രാൻഡിന്റെ കീഴിൽ രാജ്യത്താകെ 250 ഒൗട്ട്ലെറ്റുകൾ അടുത്ത വർഷംതന്നെ ആരംഭിക്കും. ഇപ്പോൾ പതഞ്ജലിയുമായി കരാറുള്ള ബിഗ് ബസാറിലും വസ്ത്രങ്ങൾ ലഭ്യമാകും. കൂടാതെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ വഴിയും വിൽക്കാൻ പതഞ്ജലിക്കു പദ്ധതിയുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഉത്തരേന്ത്യയിൽ ഏതാനും കൈത്തെറി ഗ്രാമങ്ങളുമായി ധാരണയായിട്ടുണ്ട്.
Post Your Comments