കൊല്‍ക്കത്ത•ആര്‍.എസ്.എസിലും ബി.ജെ.പിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരെ ഫത്വയുമായി ടിപ്പു സുല്‍ത്താന്‍ മോസ്കിലെ ഷാഹി ഇമാം സയദ് മൊഹമ്മദ് നൂറുര്‍ റഹ്മാന്‍ ബര്‍കതി.
ആര്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന മുസ്ലിങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഷാഹി ഇമാം പ്രഖ്യാപിച്ചു. സമുദായത്തില്‍ നിന്നും പുറത്താക്കുന്നതിനൊപ്പം അവരെ മര്‍ദ്ദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസ്, തൃണമൂല്‍, സി.പി.ഐ.എം പോലെയുള്ള മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം.- അദ്ദേഹം പറഞ്ഞു.
പള്ളികള്‍ക്ക് പുറത്ത് ജയ് ശ്രീറാം എന്നു വിളിക്കുന്നവര്‍ ‘ഹിജഡകള്‍’ ആണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് ക്രിസ്ത്യാനികള്‍, ദളിതര്‍ മുതലായവരെ കൊന്നൊടുക്കുന്നു. ഒപ്പം മുസ്ലിങ്ങളെയും ലക്ഷ്യമിടുന്നു.മുസ്ലിങ്ങള്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും ചേരരുത്. ആര്‍.എസ്.എസിനേയും അതിന്റെ ഗുണ്ടകളെയും നേരിടാന്‍ മതേതര വിശ്വാസികളായ ഹിന്ദുക്കളേയും കൂട്ടണം. അല്ലെങ്കില്‍ ഇന്ത്യയില്‍ ജിഹാദിന് ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡില്‍ പല രാഷ്ട്രീയ കളികളും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശരിഅത്തിനുവേണ്ടിയാണ് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് നിലകൊള്ളേണ്ടത്. എന്നാല്‍ മുത്തലാഖിന്റെ പേരില്‍ അവര്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ചിലര്‍ അതിനെ അനുകൂലിക്കുമ്പോള്‍ മറ്റു ചിലര്‍ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുനിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയും മുടിയും വടിച്ച് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബര്‍കതി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Post Your Comments