മൂന്നാർ: മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിൽ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് നടത്തിവന്ന സമരം പൊമ്പിളൈ ഒരുമൈ അവസാനിപ്പിച്ചു. എംഎം മണി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഇപ്പോഴത്തെ സമരം ജൂണ്‍ ഒന്‍പതുമുതല്‍ ഭൂസമരമാക്കി ശക്തിപ്പെടുത്തുമെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഗോമതി, കൗസല്യ, രാജേശ്വരി എന്നീ നേതാക്കളാണ് സമരം നടത്തിവന്നിരുന്നത്.
Post Your Comments