ഡമാസ്‌കസ്: യുദ്ധക്കെടുതിയുടെയും അഭയാർത്ഥിത്വത്തിന്റെയും ദുരിതം മാത്രം പറയുന്ന സിറിയയ്ക്ക് ഇത്തവണ പങ്കുവയ്ക്കാനുള്ളത് ലോകത്തിനു മുഴുവൻ പ്രതീക്ഷയേകുന്ന വാർത്തയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിറിയക്കാരായ ചില തൊഴിലാളികൾ.
കൃഷി നശിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്ന ആലോചനയാണ് പ്ലാസ്റ്റിക്കിനെ പെട്രോളാക്കാനുള്ള ആശയത്തിലെത്തിച്ചത്. മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് എണ്ണശാലയെപ്പറ്റി ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
മുന്‍നിര്‍മ്മാണ തൊഴിലാളി അബു കാസിമാണ് ലോകത്തിന് മാതൃകയാകുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ധനക്ഷാമം കടുത്തപ്പോള്‍ അബു ചെറിയൊരു ഫാക്ടറി ഒരുക്കി. വിഡിയോയികളിലൂടെ നേടിയ അറിവും സ്വയം നേടിയ അറിവുകളും ചേര്‍ത്തുവച്ചാണ് പദ്ധതി തയാറാക്കിയത്. പ്ലാസ്റ്റിക് ഉയര്‍ന്ന ചൂടില്‍ ഉരുക്കിയാണ് ഇന്ധനം വേര്‍തിരിക്കുന്നത്.
800 മുതല്‍ 1000 കിലോ വരെ പ്ലാസ്റ്റിക്കാണ് ദിവസവും ഉപയോഗിക്കുന്നത്. ഒരു ലീറ്റര്‍ ബെന്‍സീന്‍ 4.70 ഡോളറിനാണ് വില്‍ക്കുന്നത്. ഇഷ്ടം പോലെ ആവശ്യക്കാരുണ്ടെന്നും അബു കാസിം പറയുന്നു. കര്‍ഷകര്‍, ബേക്കറി ഉടമകള്‍ എന്നിവരാണ് പ്രധാന ആവശ്യക്കാര്‍. കാറുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നവരുമുണ്ട്.
പ്ലാസ്റ്റിക്കിന്റെ ശ്വാസംമുട്ടിക്കുന്ന പുകയില്‍ ജോലിയെടുക്കുന്നത് പ്രയാസമാണെങ്കിലും പൊതുസേവനമായാണ് കാണുന്നതെന്ന് ജോലിക്കാര്‍ പറയുന്നു. ദിവസം 15 മണിക്കൂറിലേറെയാണ് ജോലി. കഠിനജോലിക്ക് പ്രത്യേകമായി രണ്ടുകപ്പ് പാല്‍ ജോലിക്കാര്‍ക്കെല്ലാം നല്‍കാറുണ്ട്.
Post Your Comments