Latest NewsNewsIndiaBusiness

രാജ്യത്ത് കയറ്റുമതിയിൽ വൻ വർദ്ധനവ്

ഏപ്രിൽ മാസം ഇറക്കുമതിയിൽ 26.55 ശതമാനമാണ് വർദ്ധനവ്

രാജ്യത്ത് കയറ്റുമതിയിൽ ഏപ്രിൽ മാസം വൻ വർദ്ധനവ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 3,819 ഡോളറായി ഉയർന്നു. അതായത്, 22.2 ശതമാനം ഉയർച്ചയാണ് കൈവരിച്ചത്.

പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഡിമാൻഡ് കൂടിയതാണ് കയറ്റുമതിയിൽ ഉയർച്ച ഉണ്ടാകാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഏപ്രിൽ മാസം ഇറക്കുമതിയിൽ 26.55 ശതമാനമാണ് വർദ്ധനവ്. ഏതാണ്ട് 5826 കോടി രൂപ നേട്ടമുണ്ടായി.

Also Read: മുഖം മാത്രം ഇരുണ്ടുവരുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്!

പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 113.2 ശതമാനവും ഇറക്കുമതിയിൽ 81.21 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. ഇലക്ട്രോണിക് കയറ്റുമതിയിൽ 64.04 ശതമാനമാണ് ഇക്കുറി വർദ്ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button