Latest NewsKeralaNews

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് മരണം വരെ തടവ്

തൃശൂര്‍: പീച്ചിയില്‍ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. മരണം വരെയായിരിക്കും തടവ് എന്ന് ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പീച്ചി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് പാസ്റ്റര്‍, കോട്ടയം കറുകച്ചാല്‍ സ്വദേശി സനില്‍ പി. ജയിംസിനാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

ഈ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ സനില്‍ 40 വര്‍ഷം തടവിന് വിധിക്കപ്പെട്ട വിയ്യൂര്‍ ജയിലിലാണ് സനില്‍ ഇപ്പോള്‍. ഈ കേസിന് പുറമേയാണ് മറ്റൊരു പീഡനക്കേസിലും ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

പൊന്തക്കോസ്ത് സഭാ പാസ്റ്ററായ സനില്‍ സുവിശേഷ പ്രസംഗത്തിന്റെയും വീടു സന്ദര്‍ശനത്തിന്റെയും മറവിലാണ് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചത്.

പാവപ്പെട്ട വീടുകളിലെ അംഗങ്ങളായ രണ്ടു പെണ്‍കുട്ടികളും പലതവണ പീഡനത്തിന് ഇരകളാക്കപ്പെട്ടിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button