ഇടുക്കി: ഭക്ഷണം നല്‍കുന്നയാളുടെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ പോലീസുകാർ സമ്മാനമായി നൽകിയത് ഒരു ലക്ഷം രൂപ. ഇടുക്കി എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഇത്രയും വലിയ ഒരു തുക സമ്മാനമായി നൽകിയത്. കരിമ്പന്‍ ഏനിക്കാട്ട് കിഴക്കേതില്‍ സി ആര്‍ ബാബുവിന്റെ മകളും പതിനാറാം കണ്ടം ഗവ.എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയുമായ ആഷയാണ് സമ്മാനത്തിന് അര്‍ഹയായത്. ഇതിൽ 25,000 രൂപയും പുസ്തകങ്ങളും ക്യാമ്പ് അസിസ്റ്റന്റ് കമാന്റന്റ് അബ്ദുള്‍ വഹാബ് കൈമാറി. ബാക്കി തുക ഫിക്‌സഡ് ഡെപ്പോസിറ്റായി ജില്ലാ പോലീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു.
17 വര്‍ഷമായി ഇടുക്കി ക്യാമ്പിലെ ഡാം ഡ്യൂട്ടിയിലുള്ളതും പൈനാവ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്ങിലും ജില്ലാ പോലീസ് ഓഫീസിലെയുമായി നൂറിലധികം പോലീസുകാര്‍ക്ക് ദിവസവും രാവിലെയും ഉച്ചയ്ക്കും ഭക്ഷണമെത്തിക്കുന്നത് ബാബുവാണ്. മാസം തോറും തങ്ങളുടെ ശമ്പളത്തില്‍ നിന്നും സ്വരൂപിച്ച് 15,000 രൂപ ബാബുവിന് ശമ്പളമായി നൽകുന്നതും പോലീസുകാർ തന്നെയാണ്.
Post Your Comments