KeralaLatest NewsNews

രക്ത സാക്ഷി മണ്ഡപങ്ങളാണെങ്കിലും കയ്യേറി സ്ഥാപിച്ചാൽ ഒഴിപ്പിക്കണം – കാനം

അടൂർ: കയ്യേറി സ്ഥാപിച്ചതാണെങ്കിൽ രക്ത സാക്ഷി മണ്ഡപങ്ങൾ ആണെങ്കിലും  ഒഴിപ്പിക്കണമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.വിഎസ് സർക്കാരിന്‍റെ മൂന്നാർ കയ്യേറ്‍റം ഒഴിപ്പിക്കലിനെ പരോക്ഷമായി വിമർശിച്ചായിരുന്നു കാനത്തിന്റെ പ്രസ്താവന.മുൻപ് സംഭവിച്ചതുപോലെ കയ്യേറ്റം ഒഴിപ്പിക്കലിൽ വീഴ്ച ഉണ്ടാവരുതെന്നും കാനം പറഞ്ഞു.എസ് രാജേന്ദ്രൻ എംഎ.എയുടെ കയ്യേറ്റത്തെപ്പറ്റി റവന്യൂമന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കണമെന്നും കാനം പറഞ്ഞു.എംഎൽഎയുടെ പ്രസ്താവന തെറ്റാണെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും കാനം അടൂരിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button