തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന വിലനിയന്ത്രണ സെല്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനായി പുതിയ തസ്തികകള്‍ അനുവദിക്കാതെ തടഞ്ഞു.ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമെന്ന റിപ്പോർട്ടിനെ തുടർന്നാണ് വിലനിയന്ത്രണ സെൽ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ദിനംപ്രതി ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക ഭക്ഷ്യവകുപ്പിന് കൈമാറുക, വിലകൂടിയതും കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയാറാക്കുക, മൂന്നു മാസത്തിനിടെ വിപണിയില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുക, മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം, കൃഷി, ചരക്കുനീക്കം എന്നിവ നിരീക്ഷിക്കുക, വിലനിയന്ത്രണത്തിന് വേണ്ട പദ്ധതികള്‍ തയാറാക്കുക തുടങ്ങി ചുമതലകളാണ് സെല്ലിന് ഉണ്ടായിരുന്നത്.ഇതിനായി ഗവേഷക തസ്തികയിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമായി.
എന്നാൽ സെല്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പോലും മറികടന്ന് യാതൊരു മാനദണ്ഡവുമില്ലാതെ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥ ലോബി പദ്ധതി അട്ടിമറിക്കുകയായിരുന്നു. നിലവിലുള്ള ഉദ്യോഗസ്ഥർ തന്നെ അധിക ചുമതല നൽകിയായിരുന്നു താൽക്കാലിക നിയമനം. ഇതുമൂലം സെൽ പേരിനു മാത്രം ഉണ്ടാവുമെന്നാണ് ആരോപണം.കര്‍ണാടക, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിലനിയന്ത്രണ സെല്ലുകള്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇത് പിന്തുടരാൻ തീരുമാനിച്ചത്.
Post Your Comments