ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഒരു തരത്തിലുമുള്ള തിരിമറികള്‍ സാധിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചു. കൂടാതെ തിരിമറി തെളിയിക്കാൻ രണ്ടുദിവസത്തെ സമയവും അനുവദിച്ചു.വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് കമ്മീഷൻ മുന്‍നിലപാട് ആവര്‍ത്തിച്ചത്.
കഴിഞ്ഞ 20 വര്‍ഷങ്ങളായി വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. അന്നില്ലാത്ത തിരിമറിയാരോപണം ഇപ്പോൾ മാത്രം എങ്ങനെ വന്നുവെന്നും കമ്മീഷൻ ചോദിച്ചു.ഏഴ് ദേശീയ പാര്‍ട്ടികളുടെയും 35 സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.വോട്ടിങ് മെഷീന്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരും ഐ.ഐ.ടിയിലെ എന്‍ജിനീയര്‍മാരും നിലവിലെ വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനങ്ങള്‍ യോഗത്തിൽ വിശദീകരിക്കുകയുണ്ടായി.
Post Your Comments