![](/wp-content/uploads/2017/05/AAEAAQAAAAAAAAhnAAAAJGY0NDQ5MjNjLWViNTYtNGNkNS05MWRjLTRkZDUyM2Q2YmU4NQ.jpg)
കാണ്‍പൂര്‍ : ഐപിഎല്ലില്‍ വാതുവയ്പിന്റെ സാധ്യതകള്‍ക്ക് തെളിവായി വന്‍ തുകയുമായി സംഘം പിടിയില്‍. ഗുജറാത്ത് ലയണ്‍സ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരം നടന്ന കാണ്‍പുര്‍ ഗ്രൗണ്ടിന് സമീപത്തുള്ള ഹോട്ടലില്‍നിന്നാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ്ചെയ്തത്.
40 ലക്ഷം രൂപയും കളിക്കാര്‍ താമസിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങളടങ്ങിയ ഡയറിയും പിടിച്ചെടുത്തു. അറസ്റ്റിലായ രമേഷ് രാജ്യംമുഴുവന്‍ പരന്നുകിടക്കുന്ന വാതുവയ്പുസംഘത്തിലെ കണ്ണിയാണ്. പിച്ചിന്റെ സ്വഭാവം അനുസരിച്ചാണ് വാതുവയ്പ്.
ചില പ്രധാനപ്പെട്ട കളിക്കാരുടെ പേരുകള്‍ പിടികൂടിയവരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇവ സ്ഥിരീകരിച്ചശേഷം പുറത്തുവിടും. ഇവരെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments