ന്യൂഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും ഇനി പങ്കെടുക്കും. ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതിനോടകം ചര്‍ച്ചതുടങ്ങിക്കഴിഞ്ഞു.
ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് വിനിയോഗിക്കും എന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അറിയിച്ചു. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസേന 42 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുകയാണ് ലക്ഷ്യമിട്ടതെങ്കിലും ശരാശരി 23 കിലോമീറ്റര്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത്.
സ്ഥലമേറ്റെടുപ്പും പാരിസ്ഥിതിക അനുമതിയും കരാറുകാരുടെ മെല്ലപ്പോക്കുമാണ് ഇതിന് പ്രധാനകാരണങ്ങളെന്ന് ഗതാഗതസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞയിടെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
Post Your Comments