Latest NewsNewsGulf

സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍

സൗദി : സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2020 ആകുമ്പോഴേക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കനുസരിച്ച് പൊതുമേഖലയില്‍ 70,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്.

സിവില്‍ സര്‍വീസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളെയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കണം. ഈ നിര്‍ദേശം വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്‍കിയതായി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മെല്ഫി അറിയിച്ചു.

വിദേശികളായ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്‍റ് നിര്‍ത്തി വെച്ചതായി കഴിഞ്ഞ ദിവസം തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. സ്വദേശികളായ ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഈ നടപടി. നിലവില്‍ ജോലി ചെയ്യുന്നവരുടെ വര്‍ക്ക്‌ പെര്‍മിറ്റ് പുതുക്കുന്നതിനെ കുറിച്ച് മന്ത്രാലയം ഒന്നും വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button