Latest NewsNewsIndia

സൈനികന്‍ കൊലപ്പെട്ടത് ക്രൂര പീഡനങ്ങള്‍ക്കൊടുവിലെന്ന്‍ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യന്‍ സൈനികന്‍ ഉമര്‍ ഫയാസിനെ കൊലപ്പെടുത്തും മുന്‍പേ ക്രൂര പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. മാരകമായി മര്‍ദിച്ചതിന്റെ ഫലമായി ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നു.

താടിയിലും വയറിന്റെ ഭാഗത്തും വെടിയേറ്റ പാടുകളും കണ്ടെത്തി. ദേഹമാസകലം വെടിയുണ്ടകള്‍ ഏറ്റതും ശരീരത്തിലുണ്ടായിരുന്ന പാടുകളും ഇതിന് തെളിവാണെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് സൈന്യം ഫയാസിന്റെ കുടുംബത്തിന് ഉറപ്പു നല്‍കി.

എന്നാല്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കാശ്മീരിലെ ജനങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ കൃഷ്ണ ആവശ്യപ്പെട്ടു. കാശ്മീരിന്റെ പ്രിയപുത്രന്റെ ജീവത്യാഗം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button