ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണിയിലേക്ക്. സ്നാപ്ഡ്രാഗൺ പ്രൊസസർ അടക്കമുള്ള സൗകര്യങ്ങളുമായാണ് റെഡ് മി 4 എത്തുന്നത്. മെയ് 16ന് ഇന്ത്യയില്‍ വെച്ച് നടത്തുന്ന ചടങ്ങിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. അഞ്ച് ഇഞ്ച് 1080പിക്‌സല്‍ ഡിസ്‌പ്ലേയും, ഒക്ടാക്കോര്‍ സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസസറിന്റെ പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ വിലയും ഇന്ത്യൻ വിപണിയെ ആശ്രയിക്കുമെന്നാണ് ഷവോമിയുടെ പ്രതീക്ഷ.
13 മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 5 മെഗാപിക്‌സല്‍ മുൻ ക്യാമറയുമായിരിക്കും ഫോണിൽ ഉണ്ടാകുക. ആന്‍ഡ്രോയിഡ് 6.0 മാഷ്മല്ലോവില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ബാറ്ററി ശേഷി 4100 എംഎഎച്ച് ആണ്. പരമ്പരയിലെ മുന്‍ ഫോണുകള്‍കളുടെ സമാന ഡിസൈനിൽ തന്നെയാണ് റെഡ്‌മി 4 ഉം പുറത്തിറങ്ങുന്നത്.
Post Your Comments