തിരുവനന്തപുരം: കേരള പോലീസിലെ അതീവ രഹസ്യാന്വേഷണവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കൊടുവള്ളി എംഎല്‍എ കരാട്ട് റസാഖ് ഈ കഴിഞ്ഞ ജനുവരിയിൽ പോലീസിന് നല്‍കിയ പരാതി പൂഴ്ത്തിയെന്നാരോപിച്ചാണ് ഇവരെ മാറ്റിയതെന്നാണ് ലഭ്യമാകുന്ന വിവരം.
ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെതിരെ ഡിജിപി സെൻകുമാറിനെതിരെ ബീനാകുമാരി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്. താരതമ്യേന അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു കുമാരി ബീനയെ മാറ്റിയത്. ഇതിന് പകരം എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രനെ നിയമിച്ച് ചൊവ്വാഴ്ച വൈകിട്ട് ഉത്തരവിറക്കി. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചതോടെ പേരൂർക്കട എസ്എപിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു രണ്ടു മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവിറക്കിയിരുന്നു.
Post Your Comments