ഒറ്റ ദിവസത്തെ അവധിയെടുത്ത് രാമേശ്വരം ധനുഷ്കോടി പോകാനാഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഒരു വിലപ്പെട്ട ഇൻഫോർമേഷൻ.
എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം അതിരാവിലെ 4 മണിക്ക് രാമേശ്വരം എത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് ആരംഭിച്ച് ഒരു മാസമാകുന്നു. രാവിലെ 4 മുതൽ രാത്രി പത്ത് മണി വരെ അവിടെ ചിലവിട്ട് അതേ ദിവസം രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിനിൽ കയറിയാൽ പിറ്റേന്ന് രാവിലെ 10:15 ന് എറണാകുളം തിരിച്ചെത്താം. ചിലവ് കുറച്ച് ധനുഷ്കോടിയും രാമേശ്വരവും കാണാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താം. ഇപ്പോൾ വീക്ക് ലി സ്പെഷ്യൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ലാഭകരമല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് നിർത്താൻ സാധ്യതയുമുണ്ട്.
നിലവിൽ ജൂൺ 26 വരെയാണ് ഈ ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുന്നത്, തുടരുമോ എന്ന കാര്യത്തിൽ നിശ്ചയമില്ല.
യാത്രാ നിരക്ക്
2nd Ac Rs 1550
3rd Ac Rs 1100
ടleeper 400
ERS – RMM .. Tr No .06035
RMM- ERS … Tr No .06036
Post Your Comments