Latest NewsIndia

കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ചെന്നൈ: കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കടല്‍ത്തീരത്താണ് അവശിഷ്ടങ്ങള്‍ കണ്ടത്‌. ഇവ ബ്രഹ്മോസ് മിസൈലിന്‍റെതാണെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തൊഴിലാളികൾ നൽകിയ വിവരത്തെത്തുടർന്ന് ക്യൂ ബ്രാഞ്ച് പോലീസെത്തി മിസൈലിന്‍റെ ഭാഗങ്ങള്‍ കരയ്ക്ക് എത്തിച്ചു.

അവശിഷ്ടത്തിന് പുറമെ ബ്രഹ്മോസ് മിസൈലിന്‍റെ ചിഹ്നം പതിച്ചതാണ് ഇത് മിസൈലിന്‍റെ ഭാഗമാകാം എന്ന നിഗമനത്തില്‍ എത്തിച്ചത്. യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ‘സര്‍ഫസ് റ്റു ഷിപ്പ്’ ബ്രഹ്മോസ് മിസൈലിന്റെ ലിക്വിഡ് പ്രൊപ്പലര്‍ എഞ്ചിനാണ് ഇത് എന്ന് സംശയിക്കുന്നു. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം എന്ന് സംശയിക്കുന്നു.ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പേടിക്കാനൊന്നുമില്ലെന്ന് സമീപവാസികളെ ഐഎസ്ആർഓ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button