Latest NewsNewsIndia

ഇനി അമൃത എക്സ്പ്രസിൽ രാമേശ്വരം വരെ യാത്ര ചെയ്യാം, പുതിയ ഉത്തരവുമായി റെയിൽവേ

തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.40-നാണ് ട്രെയിൻ രാമേശ്വരത്ത് എത്തുക

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ സർവീസ് നടത്തും. പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ സർവീസ് നടത്തുക. നിലവിൽ, പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അതിനാൽ, മണ്ഡപം വരെയാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. തുടർന്ന് ഡിസംബറോടെ രാമേശ്വരത്തേക്കും സർവീസ് വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച ഉത്തരവ് റെയിൽവേ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.40-നാണ് ട്രെയിൻ രാമേശ്വരത്ത് എത്തുക. മടക്ക യാത്ര രാമേശ്വരത്ത് നിന്നും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് തിരുവനന്തപുരത്ത് എത്തും. 13 സ്ലീപ്പർ കോച്ച്, 3 തേർഡ് എസി കോച്ച്, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി, 2 ജനറൽ കോച്ച് എന്നിവ അടക്കം 22 കോച്ചുകളാണ് അമൃത എക്സ്പ്രസിൽ ഉള്ളത്. സർവീസ് ദീർഘിപ്പിക്കുന്ന തീയതി ഉൾപ്പെടെയുള്ള വിശദമായ വിജ്ഞാപനം ഉടൻ തന്നെ റെയിൽവേ പുറത്തിറക്കുന്നതാണ്. രാമേശ്വരത്തേക്കും ട്രെയിൻ സർവീസ് വ്യാപിക്കുന്നതിനാൽ യാത്രക്കാർക്ക് രണ്ട് ട്രെയിനുകൾ മാറിക്കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും.

Also Read: ഇന്ന് ചിങ്ങം 1: മലയാള നാടിന് ഇന്ന് പുതുവര്‍ഷപ്പിറവി

shortlink

Related Articles

Post Your Comments

Related Articles


Back to top button