CricketNewsSports

ഒത്തുതീർപ്പിന് തയ്യാർ ; കൊച്ചി ടസ്‌ക്കേഴ്‌സിന്റെ തിരിച്ചുവരവിന് സാധ്യതയേറുന്നു

ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് വെച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്ന് കൊച്ചി ടസ്‌ക്കേഴ്‌സ്. ഇതോടെ കൊച്ചിയിലെ കൊമ്പന്മാർ ഐപിഎല്ലിന്റെ കളിത്തട്ടിലേക്ക് തിരികെയെത്താനുള്ള വഴി കൂടുതല്‍ തെളിയുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന സ്‌പെഷ്യല്‍ ജനറല്‍ മീറ്റിങ്ങിലാണ് കൊച്ചി ടസ്‌ക്കേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായത്. 2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബി.സി.സി.ഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി നൽകാൻ ടസ്‌ക്കേഴ്‌സിന് കഴിഞ്ഞിരുന്നില്ല.

കൊച്ചി ടസ്‌കേഴ്‌സിന് അനുകൂലമായ ആര്‍ബിട്രേറ്റര്‍ വിധിയാണ് കൊച്ചിക്ക് വീണ്ടും കളിക്കാനുള്ള സാധ്യത നേടിക്കൊടുത്തത്. വിധിപ്രകാരം ടസ്‌കേഴ്‌സിന് ബിസിസിഐ 1080 കോടി രൂപ നല്‍കണം. വിധിക്കെതിരെ അപ്പീലിന് പോയാല്‍ അത് തിരിച്ചടിയാകും. അപ്പീലിന് പോകാന്‍ ബിസിസിഐ ശ്രമിക്കില്ല എന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വഹിക്കേണ്ടിവരുന്ന ചിലവിന് പുറമെ പിഴ തുക ഇനിയും കൂടുതായാലാല്‍ അത് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതുകൊണ്ടുതന്നെ കൊമ്പന്മാർ കളിക്ക് ഇറങ്ങാനുള്ള സാധ്യത ഏറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button