NewsIndia

സൈനികനെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ നടപടി ഭീരുത്വം: അരുൺ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ തീവ്രവാദികളുടെ നടപടി ഭീരുത്വമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൊല്ലപ്പെട്ട ഉമര്‍ ഫയാസിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു.

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉമർ ഫയാസിനെ ഇന്നലെ രാത്രിയാണ് ഭീകരർ തട്ടിക്കൊണ്ട് പോയത്. അദ്ദേഹത്തെ തീവ്രവാദികൾ വിട്ടയക്കുമെന്ന പ്രതീക്ഷയിലായിരുന്നു സൈന്യം. തുടർന്ന് ഇന്ന്പുലർച്ചെയാണ് വെടിയുണ്ടകൾ തുളഞ്ഞു കയറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button