KeralaLatest NewsNews

സിനിമാ സംവിധായകന്റെ മക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ചലചിത്ര സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി വീട് പൂട്ടിയ നടപടിയുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടപടി.

ഫെഡറല്‍ ബാങ്ക് വരാപ്പുഴ ശാഖാ മാനേജരോട് ഈ മാസം 26 ന് ആലുവ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്റെ ഉത്തരവ്. ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവുണ്ടായത്.

തന്റെ പേരില്‍ വരാപ്പുഴയിലുള്ള രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്കു കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 26നു മക്കള്‍ പഠന പരിശീലനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോള്‍ വീട് കുത്തിത്തുറന്നു വരാപ്പുഴ ഫെഡറല്‍ ബാങ്ക് വനിതാ മാനേജരും പുരുഷ ജീവക്കാരനും ചേര്‍ന്നു പുതിയ താക്കോലിട്ടു വീടു പൂട്ടിയതായും പിറ്റേന്ന് വീട്ടിലെത്തിയ കുട്ടികള്‍ക്ക് വീട്ടില്‍ കയറാനായില്ല. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ ബാങ്ക് നിയോഗിച്ച കാവല്‍ക്കാരനും മാനേജരും വീടിനു മുമ്പിലുണ്ടായിരുന്നു.

താമസിക്കാന്‍ മറ്റൊരു സ്ഥലമില്ലെന്നു പറഞ്ഞപ്പോള്‍ വീട് ബാങ്ക് ജപ്തി ചെയ്തുവെന്നും ജപ്തിക്കായി ബാങ്ക് നിയോഗിച്ചിരിക്കുന്ന ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതെല്ലാം കണ്ടു മകള്‍ തളര്‍ന്നു വീണു. സഭ്യമല്ലാത്ത ഭാഷയില്‍ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

ഒറ്റയ്ക്കു താമസിക്കുന്ന മക്കള്‍ക്കോ തനിക്കോ സംസാരിക്കാന്‍ പോലും ഒരവസരം ബാങ്ക് മാനേജര്‍ അനിതയും ജീവനക്കാരനായ ഷിന്റോയും നല്‍കിയില്ലെന്ന് ബൈജു കൊട്ടാരക്കര പരാതിയില്‍ പറഞ്ഞു.

പരാതി സത്യമാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹന്‍ ദാസ് നടപടി ക്രമത്തില്‍ നിരീക്ഷിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീട് കുത്തിപൊട്ടിച്ച് പുതിയ താക്കോലിട്ട് പൂട്ടിയത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ബൈജു കൊട്ടാരക്കര.

shortlink

Related Articles

Post Your Comments

Related Articles


Back to top button