ന്യൂഡല്‍ഹി : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയതില്‍ 10 കോടിയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചാണ് കേസെടുത്തത്.
സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കെജ്രിവാളിനെതിരെയുള്ള അഴിമതിയാരോപണത്തിൽ, കെജ്രിവാളിന്റെ ബന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മസ്തിഷ്കാഘാതം ആണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
Post Your Comments