ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ കൃത്രിമം പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്നത് യഥാര്‍ത്ഥ വോട്ടിങ് യന്ത്രമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് പറഞ്ഞുകൊണ്ട് ആം ആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജാണ് നിയമസഭയില്‍ ഇത് കാണിച്ചത്.
എന്നാൽ തങ്ങള്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. യഥാർത്ഥ വോട്ടിങ് മെഷീൻ പോലെയിരിക്കുന്ന ഒരെണ്ണം ഉണ്ടാക്കാൻ ആർക്കും കഴിയുമെന്നും കമ്മീഷൻ പരിഹസിച്ചു. എന്നാൽ ആം ആദ്മി ഇന്നലെ നിയമസഭയിൽ കാണിച്ച വോട്ടിങ് മെഷീനിൽ ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം പിന്നീട് രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം കാട്ടിയപ്പോൾ ഫലത്തിൽ വ്യത്യാസം കണ്ടെത്തി.
വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമ ഫലത്തിൽ വ്യത്യാസം കണ്ടെത്താനാവുമെന്നാണ് ആം ആദ്മിയുടെ വാദം.എന്നാൽ ഇതിനെ പരിഹസിച്ചു ബിജെപിയും രംഗത്തെത്തി. ഇത്രയും കൃത്രിമം കാട്ടിയിട്ടും ഡൽഹിയിൽ ബിജെപി തോറ്റതും ലോക സഭ ഇലക്ഷനിൽ 33 % മാത്രം വോട്ടു നേടിയതും ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പരിഹാസം.
Post Your Comments