കനത്ത തോൽവികൾക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി നേരിട്ട് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. ടീമിൽ നിന്നും എബി ഡിവില്ലേഴ്‌സ് പിൻ മാറിയതാണ് ബാംഗ്ലൂറിനു തിരിച്ചടിയാകാൻ കാരണം. ഇംഗ്ലണ്ടില്‍ വച്ച് നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്നോടിയായി അല്‍പ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഒരു മത്സരം കൂടി ബാക്കി നിൽക്കേ ഡിവില്ലേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
“നിരാശജനകമായ സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. ചില പ്രയാസകരമായ പാഠങ്ങള്‍ അടുത്ത സീസണ്‍ കൂടുതല്‍ നന്നാക്കാന്‍ സഹായിക്കും!, ജൂലൈയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന് മുന്നോടിയായി അല്‍പ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് തീരുമാനം എന്ന് ഡിവില്ലേഴ്‌സ് ട്വീറ്റ് ചെയ്തു.
Post Your Comments