വയനാട്•കല്‍പ്പറ്റ നഗരസഭ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായ ചക്ക, മാങ്ങ, തേങ്ങ ക്യാംപ് സംഘടിപ്പിച്ചു. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌ക്കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചത്. മൂന്ന് ദിവസമായി നടക്കുന്ന ക്യാംപില്‍ ചക്ക, മാങ്ങ, തേങ്ങ മുതലായവ ഉപയോഗിച്ചുള്ള വിവിധ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തും. ക്യാംപിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി ആലി നിര്‍വ്വഹിച്ചു. ഹെല്‍ത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അജിത അധ്യക്ഷയായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരായ അജി ബഷീര്‍, ആയിഷ പള്ളിയാല്‍, കുഞ്ഞമ്മദ്, വിശ്വനാഥന്‍, നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ അനൂപ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
-അനിൽകുമാർ
അയനിക്കോടൻ.
Post Your Comments