ഗോരഖ്പുർ: വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിൽ ബിജെപി എംഎൽഎ വനിതാ ഐപിഎസ് ഓഫിസറോടു മോശമായി പെരുമാറിയതാണ് വിവാദമായി മാറിയത്.
എംഎൽഎ രാധാമോഹൻദാസ് അഗർവാൾ വനിതാ ഐപിഎസ് ഓഫിസർ ചാരു നിഗത്തോടു പരസ്യമായി തട്ടിക്കയറുന്നതും തുടർന്ന് അവർ തൂവാലയെടുത്തു കണ്ണീരൊപ്പുന്നതും ചാനലുകളിൽ വന്നതോടെ സംഭവം വിവാദമായി. മദ്യഷാപ്പിനെതിരെ പ്രതിഷേധിച്ചവരെ നീക്കംചെയ്തപ്പോൾ പോലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ചാണ് തട്ടിക്കയറിയത്.
കരീംനഗർ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യഷാപ്പിനെതിരെ പ്രതിഷേധിച്ചവർ വഴിതടസ്സം ഉണ്ടാക്കിയപ്പോൾ പോലീസ് അവരെ നീക്കംചെയ്തു. എന്നാൽ പ്രതിഷേധക്കാരെ നീക്കംചെയ്തപ്പോൾ പോലീസ് ഒരു സ്ത്രീയെ അടിക്കുകയും എൺപതുകാരനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തെന്ന് എംഎൽഎ ആരോപിച്ചു.
താൻ ഇതിനെ ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്ന് എംഎൽഎ പറഞ്ഞു. എന്നാൽ എംഎൽഎ തന്നോടു മോശമായി പെരുമാറിയെന്നു ചാരു നിഗം കുറ്റപ്പെടുത്തി. താൻ കരഞ്ഞില്ലെന്നും എന്നാൽ മേലധികാരി തന്നെ പിന്തുണച്ചപ്പോൾ താൻ വികാരഭരിതയായെന്നും നിഗം വ്യക്തമാക്കി.
Post Your Comments