സത്താറ : മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരീക്ഷയില്‍ തെട്ടത്തില്‍ മനംനൊന്ത് 23 കാരി ആത്മഹത്യചെയ്തു. രീക്ഷയിൽ തോറ്റ സയാലി പാട്ടീൽ അജിൻക്യതാര കോട്ടയിൽ നിന്ന് ചാടി ജീവനൊടുക്കുക ആയിരുന്നു. രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്ന സയാലി പല പരീക്ഷകൾ എഴുതിയെങ്കിലും ജയിച്ചില്ല.
ഇതോടെ ഡിപ്രഷനിലായ സയാലി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സയാലി രാത്രി വൈകിയും കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
യുവതി അജിൻക്യതാര കോട്ടയിലേക്ക് പോകുന്നത് കണ്ടതായി അന്വേഷണത്തിൽ ചിലർ പറഞ്ഞു. ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.
Post Your Comments