ന്യൂഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന് ഗോസ്വാമി.
വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡാണ് തജുലന് സ്വന്തമാക്കിയത്. നടന്നുവരുന്ന ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന മത്സരത്തിലാണ് ജുലന് ചരിത്രം കുറിച്ചത്.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മീഡിയം പേസറായ ജുലന്റെ ആകെ വിക്കറ്റ് നേട്ടം 181 ആയി. ഓസ്ട്രേലിയയുടെ കാതറിന് ഫിറ്റ്സ്പാട്രിക്സിന്റെ 10 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് ജുലന് സ്വന്തംപേരിലാക്കിയത്. 153 മത്സരങ്ങളില്‍ നിന്നാണ് ജുലന്റെ റിക്കോര്‍ഡ് നേട്ടം.
34 വയസുകാരിയായ ജുലന് 2007ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവാണ്. 2002-ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ജുലനെ അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
Post Your Comments