Latest NewsNewsInternational

അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര്‍ മരിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 200 പേരെ കാണാതായി

 

ട്രിപ്പോളി : ലിബിയന്‍ തീരത്ത്​ രണ്ട്​ അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞ്​ 11 പേര്‍ മരിച്ചതായി യു.എന്‍ ഏജന്‍സികള്‍. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 200 അഭയാര്‍ഥികളെ കാണാതായിട്ടുണ്ട്​. കാറ്റ് നിറച്ചുള്ള ബോട്ടുകളിലാണ് അഭയാർത്ഥികൾ യാത്ര തിരിച്ചത്. എന്നാൽ നിർഭാഗ്യവശാൽ പുറപ്പെട്ട്​ മണിക്കൂറുകള്‍ക്കുശേഷം ബോട്ടിന്‍റെ  കാറ്റൊഴിഞ്ഞ്​ പോവുകയായിരുന്നു.

കാറ്റു നിറക്കാവുന്ന ബോട്ടുകള്‍ ഉള്‍പ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണിത്​. നാല്പതോളം പേരെ ഇറ്റാലിയൻ നാവിക സേന രക്ഷപെടുത്തിയതായി അറിയിച്ചു.അപകടത്തില്‍നിന്ന്​ രക്ഷപ്പെട്ടവരാണ്​ ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച്‌​ വിവരം നല്‍കിയത്​. ഡാനിഷ്​ ചരക്കുകപ്പലാണ്​ 50 പേരെ രക്ഷിച്ചത്​.252 പേരുമായി യാത്ര പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button