കൊല്‍ക്കത്ത: ദുബായില്‍ നിന്ന് കൊല്‍ക്കത്തയേലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് കഴിഞ്ഞദിവസം ലാന്റ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചത്. രാവിലെ പത്തരയോടെ കൊല്‍ക്കയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ചിറകില്‍ നിന്നും പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിമാനത്താവള ഡയറക്ടര്‍ അതുല്‍ ദീക്ഷിത് പറഞ്ഞു. റണ്‍വേയില്‍ നിന്ന് പക്ഷിയുടെ മറ്റ് ഭാഗങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനം എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയശേഷമേ ഇനി പുറപ്പെടുകയുള്ളൂവെന്നും ഡയറക്ടര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ കഴിഞ്ഞദിവസം ദുബായിലേക്ക് പുറപ്പെടേണ്ട ഇകെ571 വിമനത്തിന് പകരം മറ്റൊരുവിമാനം സജ്ജമാക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ എമിറേറ്റ്‌സ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.
Post Your Comments