ചെന്നൈ : തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വിശ്വസ്തൻ ആത്മഹത്യ ചെയ്തു.വിജയഭാസ്കറിന്റെ അനുയായികളിൽ ഒരാളായ സുബ്രഹ്മണ്യൻ ആണ് ആത്മഹത്യ ചെയ്‌തത്. വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജയഭാസ്‌കറിന്റെ ചെന്നൈയിലെ വസതിയിലും ഖനിയിലും കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന പരാതി ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. ഇതിനെത്തുടർന്ന് അനുയായികളുടെ വീട്ടിലും റെയ്‌ഡ് നടത്താനിരിക്കെയാണ് സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്‌തിരിക്കുന്നത്.
Post Your Comments