കൊച്ചി•മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിയുടെ മനസമ്മതം നടന്നു. മാധ്യമപ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍. . എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയിലായിരുന്നു ചടങ്ങ്. വിവാഹം മേയ് 27 ന് നടക്കും. ശാന്തി മോന്റെ രണ്ടാം വിവാഹമാണിത്.
മുന്‍പ് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയായിരുന്ന സിന്ധു പാര്‍ട്ടി വിട്ട ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല.
യു.കെ.യില്‍ ബിസിനസ്-മാധ്യമ രംഗങ്ങളില്‍ സജീവമായ ശന്തിമോന്‍ അടിമാലി സ്വദേശിയാണ്. ഭാര്യ മിനി മൂന്നര വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ആത്മീയ മേഖലയില്‍ സജീവമാകുകയായിരുന്നു. ഭാര്യയെക്കുറിച്ചെഴുതിയ ‘മിനി – ഒരു സക്രാരിയുടെ ഓര്‍മ’ എന്ന പുസ്തകം വായിച്ചാണ് സിന്ധു ശാന്തിമോനുമായി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് വിവാഹത്തിന് വഴിമാറുകയായിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ ശാന്തിമോന്റെ മക്കളും ബ്രിട്ടണില്‍ ജോലി ചെയ്യുകയാണ്. വിവാഹ ശേഷം ശാന്തിമോനോപ്പം സിന്ധുവും യു.കെയിലേക്ക് കുടിയേറും.
Post Your Comments