Latest NewsKeralaNews

ഒരിക്കൽ സി.പി.എമ്മിന്റെ മുഖമായിരുന്ന സിന്ധു ജോയ്ക്ക് ഉടൻ മംഗല്യ ഭാഗ്യം

തിരുവനന്തപുരം: ഒരിക്കൽ സിപിഎമ്മിന്റെ മുഖമായിരുന്ന ഡോ. സിന്ധു ജോയ് വിവാഹിതയാകുന്നു. ഇംഗ്ലണ്ടിൽ ബിസിനിസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബാണ് വരൻ. നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ചാണ് വിവാഹനിശ്ചയം. ഈ മാസം 27ന് വിവാഹം നടക്കും.

എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസി‍ഡന്റായ സിന്ധു സിപിഎമ്മുമായി വഴി പിരിഞ്ഞശേഷം രാഷ്ട്രീയത്തിൽനിന്നു പൂർണമായി പിന്മാക്കുകയായിരുന്നു. തുടർന്ന് സാമൂഹിക സേവനസംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. കൗൺസലിങ് സൈക്കോളജിയിൽ പിജി ഡിപ്ലോമ എടുത്ത് ആ മേഖലയിലും സജീവമാണ്. എറണാകുളം ചക്കുങ്കൽ കുടുംബാംഗമാണ്. പത്രപ്രവർത്തകനായിരുന്ന ശാന്തിമോൻ പതിനഞ്ചുവർഷത്തോളമായി ലണ്ടനിൽ ഹ്യൂം ടെക്നോളജീസ് സിഇഒ ആണ്. എടത്വ പുളിക്കപ്പറമ്പിൽ കുടുബാംഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button