Latest NewsKeralaNews

സെൻകുമാർ വിഷയം- മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു നിർത്തിയില്ല മാപ്പുമായി സർക്കാർ സുപ്രീം കോടതിയിൽ – ട്രോളുമായി സോഷ്യൽ മീഡിയ

 

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ.വീണിടത്തു കിടന്നുരുളുകയാണ് മുഖ്യമന്ത്രി എന്ന് രമേശ് ചെന്നിത്തല പരിഹസിച്ചപ്പോൾ സോഷ്യൽ മീഡിയ “ലേലു അല്ലു” എന്നും ആക്ഷൻ ഹീറോ ബിജു ഡയലോഗും ഒക്കെ ഇട്ടാണ് പരിഹാസം. കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

കൂടാതെ സെൻകുമാറിന്റെ നിയമനത്തിൽ കാലതാമസമുണ്ടായതില്‍ മാപ്പപേക്ഷിക്കുന്നതായും കോടതിയുടെ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പു പറയുന്നതായും ആണ് നളിനി നെറ്റോ സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കോടതി നാളെയാണ് സെൻ കുമാർ കൊടുത്ത കോടതിയലക്ഷ്യ ഹർജ്ജി പരിഗണിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നു നളിനി നെറ്റോയുടെ അപേക്ഷയിൽ ഉണ്ട്.

സെൻ കുമാറിന് നിയമനം കൊടുത്തതായും അതിനാല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ അനാവശ്യമായി കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ കോടതിച്ചിലവായി അടക്കണമെന്ന് ഉത്തരവിട്ടിരുന്നു. 12 ദിവസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരിന് കടുത്ത ശകാരമാണ് കോടതിയില്‍ നിന്ന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button