KeralaLatest NewsNews

ചപ്പാത്തിച്ചോലയെ പരിഹസിച്ച ചെന്നിത്തലയ്ക്കും നാവ് പിഴച്ചു, ഒന്നല്ല മൂന്നു തവണ

 

തിരുവനന്തപുരം:  നിയമസഭയില്‍ വീണ്ടും നാവ് പിഴച്ചു. ചപ്പാത്തിച്ചോല എന്ന് മൂന്നുവട്ടം നാവ് പിഴച്ച മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കിയ ചെന്നിത്തലയ്ക്കാണ് ഇത്തവണ നാവ് പിഴച്ചത്.ശൂന്യവേളയില്‍ ചര്‍ച്ചയ്ക്കിടെ സംസാരിക്കുന്പോള്‍ ബില്‍ക്കിസ് ബാനുവിനെ രമേശ് ചെന്നിത്തല ബൈക്കിഷ് ബാനുവാക്കുകയായിരുന്നു.ബില്‍കിഷ് എന്ന് രണ്ടു മൂന്ന് പ്രാവശ്യം ഉച്ചരിച്ച്‌ പിന്നീട് ഒടുവില്‍ ബൈക്കിഷ് ബാനു എന്ന് പറഞ്ഞു നിർത്തേണ്ടി വന്ന് ചെന്നിത്തലയ്ക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുജറാത്ത് കലാപത്തിലെ ഇര ബില്‍കിസ് ബാനു നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനെ കുറിച്ച് സെൻകുമാർ കേസുമായി താരതമ്യം ചെയ്തപ്പോഴായിരുന്നു നാക്കു പിഴ. ടി പി എന്ന് കേൾക്കുമ്പോൾ സർക്കാറിനു എന്താണ് അസ്വസ്ഥത എന്ന് ചെന്നിത്തല ചോദിച്ചപ്പോൾ ടി പി വധക്കേസിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.അന്നും അത് കഴിഞ്ഞും താനായിരുന്നു പാർട്ടി സെക്രട്ടറി എന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button