അബുദാബി: അബുദാബിയില്‍ മലയാളി വിദ്യാർഥിനി സ്‌കൂൾ ബസിൽ മരിച്ച സംഭവത്തിൽ സ്വകാര്യ സ്‌കൂൾ അടച്ചുപൂട്ടാനുള്ള എജ്യുക്കേഷൻ കൗൺസിൽ തീരുമാനം അബുദാബി കാസ്സേഷൻ കോടതി ശരിവച്ചു. നഴ്സറി വിദ്യാര്‍ത്ഥിനിയായ നിസാഹ മൂന്ന് വര്‍ഷം മുമ്പ് സ്‌കൂൾ ബസിൽ മരിച്ച സംഭവത്തിലാണ് അബുദാബി കോടതി വിധി.
അലാ എന്ന വിദ്യാർഥിനി സ്‌കൂൾ ബസിൽ മരിക്കാനിടയായ സംഭവം വ്യക്തിയുടെ കൈപ്പിഴവല്ലെന്നും കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായതാണെന്നും കോടതിയിൽ അഡെക് ചൂണ്ടിക്കാട്ടി. എന്നാല്‍ സ്‌കൂൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ അബുദാബി അഡ്‌മിനിസ്‌ട്രേറ്റീവ് കോർട്ടിൽ സ്‌കൂൾ അധികൃതർ കേസ് സമർപ്പിച്ചെങ്കിലും കോടതി അഡെക് തീരുമാനത്തെ പിന്തുണയ്ക്കുകയുമായിരുന്നു.
കേസ് ആദ്യം കോടതി തള്ളിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ അപ്പീൽ കോടതിയെ സമീപിച്ചു. സ്‌കൂൾ അടച്ചു പൂട്ടാനുള്ള തീരുമാനം അപ്പീൽ കോടതി സ്‌റ്റേ ചെയ്‌തു. എന്നാൽ അപ്പീൽ കോടതി വിധിക്കെതിരെ അഡെക് വീണ്ടും കാസ്സേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശികളായ നസീർ നബീല ദമ്പതികളുടെ മകള്‍ മൂന്നുവയസ്സുകാരി നിസാഹ സ്കൂള്‍ ബസില്‍ മരിക്കാനിടയായ സംഭവത്തിലാണ് കോടതി വിധി.
Post Your Comments