UAELatest NewsNewsInternationalGulf

ഈദുൽ ഫിത്തർ: സ്വകാര്യ സ്‌കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ

ഷാർജ: സ്വകാര്യ സ്‌കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് അഞ്ച് വ്യാഴാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധിയ്ക്ക് ശേഷം മെയ് ഒൻപത് തിങ്കളാഴ്ച സ്‌കൂളുകളിൽ ക്ലാസുകൾ പുനഃരാരംഭിക്കും.

Read Also: ഇതോ… കേരളമോ?, കേരളത്തിലെ ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് പാകിസ്ഥാനികൾ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അതേസമയം, ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുന്നത്. ദുബായ് നോളജ് ആന്റ് ഹ്യൂമൺ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അവധിയ്ക്ക് ശേഷം മെയ് ഒൻപത് തിങ്കളാഴ്ച സ്‌കൂളുകളിൽ ക്ലാസുകൾ പുനഃരാരംഭിക്കും.

Read Also: പീഡനക്കേസുകളിൽ അവന് മാത്രമാണ് ദുരിതം, അവൾ ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണ്: രാഹുൽ ഈശ്വർ

shortlink

Related Articles

Post Your Comments

Related Articles


Back to top button