IndiaNews

അരവിന്ദ് കേജ്‌രിവാളിനെതിരായ ആരോപണം; ഡല്‍ഹി പോലീസ് അന്വേഷിക്കും

ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. അരവിന്ദ് കേജ്‌രിവാൾ കോഴ വാങ്ങിയെന്ന് മുന്‍ ജലവിഭവ മന്ത്രിയായ കപില്‍ മിശ്ര ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്. കപിൽ മിശ്ര നൽകിയ പരാതി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഡല്‍ഹി പോലീസിന് കീഴിലുള്ള അഴിമതിവിരുദ്ധ സേനക്ക് കൈമാറി.

അതേസമയം അരവിന്ദ് കേജ്‌രിവാളിനെതിരായ ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തന്നെ നൂണ പരിശോധനയ്ക്ക് വിധേയനാക്കാനും കപില്‍ മിശ്ര വെല്ലുവിളിക്കുകയുണ്ടായി. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ അരവിന്ദ് കേജ്‌രിവാളിന് രണ്ടു കോടി രൂപ നൽകിയെന്നും അത് താൻ കണ്ടുവെന്നുമായിരുന്നു കപില്‍ മിശ്രയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button