കൊച്ചി : സംസ്ഥാനത്ത് രണ്ടിടത്ത് പുലിയിറങ്ങി. കൊച്ചിയിലും കൊല്ലത്തുമാണ് പുലിയിറങ്ങി. കൊല്ലത്തിറങ്ങിയ പുലി കര്‍ഷകര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങി ചത്തു. പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറവ് ചെയ്യുമെന്ന് വനംവകുപ്പ് അറിയിച്ചു. കൊല്ലം ആര്യങ്കാവ് ഇടപ്പാളയത്ത് ഇറങ്ങിയ പുലിയാണ് ചത്തത്. വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്കു കയറുന്നത് തടയാന്‍ കര്‍ഷകര്‍ കെട്ടിയിരുന്ന വേലിയിലാണു പുലിയുടെ കാലുകള്‍ കുടങ്ങിയിത്. തലകീഴായി തൂങ്ങിപ്പോയ പുലിയെ രക്ഷപ്പെടുത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോണിയിലാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ മൂന്ന് വയസ് പ്രായമുള്ള പുലി കുടുങ്ങിയത്. ജനവാസമേഖലയായ ഇല്ലിത്തോണിയില്‍ കഴിഞ്ഞ ദിവസം എത്തിയ പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് കെണിയൊരുക്കിയത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പുലി കെണിയില്‍ കുടുങ്ങി. പുലിയെ കോടനാട്ടെ വനംവകുപ്പിന്റെ കേന്ദ്രത്തിലേക്കു മാറ്റിയാതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം പുലിയെ കാട്ടിലേക്കു തുറന്നുവിടുമെന്ന് വനംവകുപ്പ് പറഞ്ഞു.
Post Your Comments