നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരി വെച്ച ദിവസം നിര്‍ഭയയുടെ അമ്മ ആശാ ദേവി ആശ്വാസത്തോടെയാണ് ഉറങ്ങിയത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ ആശാ ദേവി സംസാരിച്ചത് മുഴുവന്‍ അന്നത്തെ രാത്രിയെ കുറിച്ചാണ്. അവസാനമായി യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മകളെക്കുറിച്ചാണ്. തന്റെ മകളെ ഉപദ്രവിച്ചവര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടായിരുന്നു. ഇപ്പോൾ സമാധാനമുണ്ടെന്ന് ആശാ ദേവി വ്യക്തമാക്കി.
രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ തിരികെ വരാമെന്ന് പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങുന്നത്. പക്ഷേ അവള്‍ ഒരിക്കലും തിരികെ വന്നില്ല. ശരീരത്തില്‍ മുഴുവന്‍ ട്യൂബുകളുമായി കിടന്ന സമയത്ത് ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവൾ അപേക്ഷിച്ചിരുന്നു. പക്ഷേ ആന്തരികാവയവങ്ങള്‍ തകര്‍ന്ന അവസ്ഥയില്‍ അവള്‍ക്ക് വെള്ളം കൊടുക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി പറഞ്ഞു. ഒരു ഗ്ലാസ് വെള്ളം എടുക്കുമ്പോഴും എനിക്ക് എന്റെ മകള്‍ ഒരു തുള്ളി വെള്ളത്തിനായി അപേക്ഷിച്ചത് ഓര്‍മ വരും. വിധിയില്‍ സന്തോഷമുണ്ടെങ്കിലും ഒരാളെ വെറുതെ വിട്ടതില്‍ ദുഖമുണ്ടെന്ന് ആശാ ദേവി പറഞ്ഞു.
ത്തരം കേസുകളില്‍ നിയമ നടപടികളിലെ കാലതാമസം ഒഴിവാക്കണം. എല്ലാവര്‍ക്കും ഈ വിധിയോട് കൂടി നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടാവും. കുറ്റക്കാരെ ശിക്ഷിക്കണമെന്ന മകളുടെ അവസാന വാക്ക് മാത്രമാണ് ഇത്രയും വര്‍ഷത്തെ പോരാട്ടത്തില്‍ പിടിച്ച് നിര്‍ത്തിയതെന്നും പ്രതികളുടെ ശിക്ഷ ശരി വെക്കുന്ന സുപ്രീം കോടതി വിധി സമൂഹത്തിന് നല്‍കുന്ന സന്ദേശം വലുതാണെന്നും ആശാ ദേവി വ്യക്തമാക്കി.
Post Your Comments