![indian-man-killed](/wp-content/uploads/2017/05/indian-man-killed.jpg)
മൊഡസ്റ്റോ സിറ്റി: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു. പഞ്ചാബ് കപൂര്‍ത്തല സ്വദേശിയും കാലിഫോര്‍ണിയയില്‍ താമസിക്കുന്നയാളുമായ ജഗത്ജിത് സിംഗ്(32) ആണ് മരിച്ചത്.
കാലിഫോര്‍ണിയയിലെ മൊഡസ്‌റ്റോ സിറ്റിയില്‍ ഷോപ്പ് നടത്തുകയാണ് ജഗത്ജിത് സിംഗ്. രാത്രിയില്‍ കടയില്‍ സിഗരറ്റ് ചോദിച്ചെത്തിയയാളോട് ജഗത്ജിത് തിരിച്ചറിയില്‍ രേഖ ചോദിച്ചു. എന്നാല്‍ ഇയാള്‍ നല്‍കിയത് വ്യാജരേഖയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
പിന്നീട് ജഗത്ജിത് സിംഗ് കടയടയ്ക്കുന്ന സമയത്ത് അക്രമി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു.
പരിക്കേറ്റ ജഗജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments