ഷിംല: രക്തസാക്ഷി പരംജിത് സിംഗിന്റെ മകളെ ദത്തെടുത്ത് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഐഎ എസ് ഐപിഎസ് മുസ്ളീം ദമ്പതികള്‍ മാതൃകയായി.മേയ് ഒന്നിന് കശ്മീരിലെ പൂഞ്ചില്‍ രക്തസാക്ഷിത്വം വരിച്ച പരം ജിതിന്റെ പന്ത്രണ്ട് വയസുള്ള മകളെയാണ് ദമ്പതികൾ ദത്തെടുത്തത്. ദത്തെടുത്തെങ്കിലും കുട്ടി അവളുടെ സ്വന്തം വീട്ടിൽ അമ്മയോടൊപ്പം കഴിയും.
അവളുടെ പഠന ചെലവുകളും ജീവിത നിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദത്തെടുത്തത് എന്ന് ഐ എ എസ് ഓഫീസറായ യൂനുസ് ഖാനും ഭാര്യ അഞ്ജും ആരും പറഞ്ഞു.മകളെ ദത്തെടുക്കുന്നതില്‍ അനുമതി തേടി ദമ്പതികള്‍ പരംജിതിന്റെ ഭാര്യ പരംജിത് കൗറിനെ സമീപിച്ചിരുന്നു.കുട്ടിയുടെ പഠന ചിലവും മറ്റ് ആവശ്യങ്ങളും ദമ്പതികള്‍ നിര്‍വഹിക്കും.
Post Your Comments