റായ്പൂര്‍ : ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച് പോസ്റ്റിട്ട പോലീസുദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. സര്‍ക്കാര്‍ മുതലാളിത്ത നയങ്ങളാണ് നടപ്പാക്കുന്നതെന്നും പൊലീസ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഷ ഡോഗ്രേ എന്ന ഉദ്യോഗസ്ഥയെയാണ് സസ്‌പെന്‍ഡ് ചെയതത്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞുവെന്നും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും ആരോപിച്ചാണ് നടപടി.
അച്ചടക്ക ലംഘനം, ജയില്‍ചട്ട ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് നടപടി. കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തത് ഗൗരവമായ വീഴ്ചയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കുറച്ചുനാളായി വര്‍ഷ അവധിയെടുക്കാതെ ജോലിക്ക് എത്തുന്നില്ലെന്നും ഡി ഐ ജി കെ കെ ഗുപ്ത പറഞ്ഞു. മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫാണെന്നും ഡി ഐ ജി വ്യക്തമാക്കി. സുഖ്മ ജില്ലയില്‍ സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തോട് അനുബന്ധിച്ചായിരുന്നു വര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിന്റെ മുതലാളിത്ത നയങ്ങള്‍ അവസാനിപ്പിക്കാതെ നക്‌സലിസം അവസാനിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
വര്‍ഷ വെള്ളക്കോളര്‍ ധരിച്ച മാവോയിസ്റ്റാണെന്നും നിരന്തരം അത്തരം ആളുകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥയാണെന്നും പൊലീസ് ആരോപിക്കുന്നു. വര്‍ഷയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതുപോലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന പേരിലുള്ള ചിലരാണെന്നും പൊലീസ് പറയുന്നു.
Post Your Comments