കാഠ്മണ്ഡു : ലോക റെക്കോര്‍ഡിന് ശ്രമിക്കുന്നതിനിടെ എണ്‍പത്തിയഞ്ചുകാരന്‍ മരണത്തിന് കീഴടങ്ങി. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായമേറിയ റെക്കോര്‍ഡിന് ഉടമയെന്ന നേട്ടത്തിനായി ശ്രമിക്കുന്നതിനിടെ എണ്‍പത്തിയഞ്ചുകാരനായ നേപ്പാള്‍ സ്വദേശി മിന്‍ ബഹാദൂര്‍ ഷെര്‍ചാനാണ് അന്തരിച്ചത്.
2008ല്‍ എഴുപത്തിയാറാം വയസ്സില്‍ മിന്‍ ബഹാദൂര്‍ ഷെര്‍ചാന്‍ എവറസ്റ്റ് കീഴടക്കിയിരുന്നു. പതിനേഴ് പേരക്കുട്ടികളുള്ള മിന്‍ ബഹാദൂര്‍ ഷെര്‍ചാന്‍ കഴിഞ്ഞ മാസമാണ് ലോകറെക്കോഡിനായി വീട്ടില്‍ നിന്ന് പോയത്. എവറസ്റ്റ് പര്‍വതാരോഹക ബേസ് ക്യാംപിലായിരുന്നു മരണം. മരണകാരണം വ്യക്തമല്ലെന്ന് നേപ്പാള്‍ ടൂറിസം മേധാവി ദിനേഷ് ഭട്ടാറായ് പറഞ്ഞു. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് അനുമാനം.
Post Your Comments